Sunday 13 March 2011

മാഷും പാമ്പും!

പത്താം ക്ലാസ്സില്‍ പഠിക്കുന്നകാലം.ഒറ്റക്കന്ടെത് ഞാനും ഫയിസുമൊക്കെ ഘോരം ഘോരം പഠിക്കുന്ന കാലം. രാവിലെ 8 മണിക്ക് ആര്‍ട്സ് കോളേജില്‍ ക്ലാസ്സുണ്ട്‌.അത് കഴിഞ്ഞു ഇസ്ലാമിയ കോളേജിന്റെ അടുത്തുനിന്നും ഒറ്റക്കണ്ടാതെക്ക് പടിപ്പിസ്ടുകളെയും വഹിച്ചുകൊണ്ട് ജീപ്പുകള്‍ ചീറിപ്പായും.മിക്കവാറും എല്ലാ ദിവസവും ഞാനും ഫായിസുമൊക്കെ വീട്ടില്‍നിന്നു ആര്‍ട്സ് കോളെജിലേക്ക് രാവിലെ തന്നെ പുറപ്പെടുകയും അപൂര്‍വ്വം ദിവസങ്ങളില്‍ കോളേജില്‍ എത്തിപെടാരുമുണ്ട്.അത്തരത്തിലൊരു ദിവസമാണ് സംഭവം.ബയോളോജി ക്ലാസ്സില്‍ ഗംഭീര ക്ലസ്സുനടക്കുകയാണ്.മാഷ്‌ ഞങ്ങളെയൊക്കെ ഡോക്ടര്‍ അക്കിയിട്ടേ അടങ്ങൂ എന്ന മട്ടില്‍ ക്ലാസ്സെടുക്കുന്നു.ഞങ്ങളൊക്കെ അപ്പുറത്തെ ബെഞ്ചിലെ ആരുടെയൊക്കെയോ ഡോട്ടെര്മാരെയും ഫോക്കസ് ചെയ്തിരിക്കുകയാണ്.(അത് കൊണ്ടാണല്ലോ ഞാനും ഫായിസുമൊക്കെ പഠിച്ചു ഈ നിലയില്‍ എത്തിയത്).പെട്ടന്നാണ് മാഷിന്റെ ചോദ്യം "ഫയസ്‌ ഈ ബോര്‍ഡില്‍ കാണുന്ന ജീവിയുടെ പെരുപറയൂ".ഫായിസ് ബോര്‍ഡിലേക്ക് ഭയങ്കരമായി നോക്കി.ഒന്ന് പരുങ്ങി.എന്നിട്ട് ഉത്തരം പറഞ്ഞു "അത് പാമ്പെല്ലേ മാഷെ ".ഫായിസിന്റെ മരുപെടി കേട്ട മാഷ് താന്‍ ബോര്‍ഡില്‍ വരച്ച മണ്ണിരയുടെ രൂപത്തിലെക്കും ഫായിസിന്റെ മുഖത്തേക്കും നോക്കി.എന്തായിരുന്നു അപ്പോള്‍ മാഷുടെ മുഖഭാവമെന്നു ഞാന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ.

ഓര്‍മകള്‍ക്ക് മരണമില്ലേ?


കുറ്റ്യാടി ഹൈസ്കൂള്‍!!!! ഇവിടെ പഠിക്കാന്‍ കഴിയാതെ പോയെത്‌ എന്റെ ജീവിതത്തിലെ വലിയ നഷ്ടം.ഇവിടെ ചിലവഴിച്ച സായാഹ്നങ്ങള്‍ പഞ്ചാരമാങ്ങയെക്കാള്‍ മധുരമുള്ള ഓര്‍മ്മകള്‍!വൈകുന്നേരങ്ങളില്‍ ഹൈസ്കൂളിലും വയലിലുമുള്ള കളികളും, അത് കഴിഞ്ഞു പല സന്ഗംങ്ങളായി കൂടിയിരുന്നുള്ള ലാതിയടികളും ശുദ്ധമായ കുരുത്തക്കേടുകളും കഴുതരാഗപരിശീലനങ്ങളും ധാരാളം ചളികളും...............ഒരു വട്ടം കൂടിയാ പഴയ ........വെറുതെ ഈ മോഹങ്ങള്‍!!!!

ശിങ്കമേ....യെവന്‍ വെറും ജയരാജനെല്ല ജയരാജന്‍ ശിങ്കം!!!!!ശിട്റ്റ്!!ശിട്റ്റ്!!ശിട്റ്റ്!!

മലയാള സിനിമയില്‍ സുരേഷ്ഗോപി എങ്ങിനെയാണോ അതുപോലെയാണ് കേരള രാഷ്ട്രീയത്തില്‍ ഇ പീ ജയരാജന്‍.  ഇദേഹത്തിനു കോപം വന്നാല്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഒക്കെ സമന്മാരാണ്.   ഉമ്മന്‍ചാണ്ടി വൃത്തികെട്ട ജെന്തുവാനെന്ന ചരിത്ര പ്രസിദ്ധമായ ഡയലോഗ് അടിച്ച മഹാനാണ്.  ദേശാഭിമാനി പത്രത്തിന് വേണ്ടി സഖാവ്  സാന്റിയാഗോ മാര്ടിനെപ്പോലെയുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌കള്‍ കോടികള്‍  "ബോണ്ട്" തരുമ്പോള്‍ "ബേണ്ട"എന്ന് പറഞ്ഞില്ല എന്നൊക്കെ സീ ഐ എ ഏജന്റുമാരും സാമ്രാജ്യത അനുകൂലികളും പറയുമെങ്കിലും, ആളൊരു ഉത്തമ കമ്മ്യൂണിസ്റ്റ്‌ആണ്  എന്നതില്‍ സര്‍വശ്രീ ലാവ്‌ലിന്‍ പിണറായി സഗാവിനു ലെവലേശം സംശയമില്ല.  അല്ലങ്കിലും പരിപ്പുവടയ്ക്കും കട്ടഞ്ചായക്കും പകരം കട്ടഞ്ചായയുടെ അതേ കളറുള്ള സ്കോട്ച് വിസ്ക്കിയും ചിക്കന്‍ ഫ്രൈയും പാര്‍ടിയുടെ ഔദ്യോഗിഗ ഭക്ഷണം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട ശിങ്കമല്ലേ. ഇപ്പോഴിതാ വീ എസ്സ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ അല്ല എന്ന ഉശിരന്‍ ഡയലോഗ് കേട്ട് കോരിത്തരിക്കുകയാണ് മലയാള മണ്ണ്.
           മകന്‍ അരുണ്‍ കുമാര്‍ പാര്‍ട്ടി ഓഫീസിനുപകരം ഗോള്‍ഫ് ക്ലബ്ബില്‍ പോകരുന്ടെന്നതും അവിടെ വച്ച് പാര്‍ട്ടിയുടെ പുതിയ ഔദ്യോഗിഗ ഭക്ഷണവും മറ്റു അഭിനവ തൊഴിലാളിവര്‍ഗ ജീവിത രീതികളും ശീലിക്കുന്നതും പുതിയ കമ്മ്യൂണിസ്റ്റ്‌ തലസ്ഥാനമായ "മക്കാവു ദ്വീപില്‍" പോയി പീ ശശിക്ക് ഐക്യധാര്ട്യം പ്രഖ്യാപിക്കുന്നതുമൊന്നും ശിങ്കം അറിഞ്ഞില്ലെന്നു തോന്നുന്നു.
        വീ എസ്സ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ എല്ല എന്നുള്ള ശിങ്കതിന്റെ നിലപാടില്‍ മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും അരുണ്‍കുമാര്‍ യഥാര്‍ത്ഥ കംമുനിസ്ട്ടാണ് എന്നുള്ള കാര്യത്തില്‍ അഭിപ്രായ വെത്യാസം ഉണ്ടാകും എന്ന് കരുതുന്നില്ല.