Sunday 13 March 2011

മാഷും പാമ്പും!

പത്താം ക്ലാസ്സില്‍ പഠിക്കുന്നകാലം.ഒറ്റക്കന്ടെത് ഞാനും ഫയിസുമൊക്കെ ഘോരം ഘോരം പഠിക്കുന്ന കാലം. രാവിലെ 8 മണിക്ക് ആര്‍ട്സ് കോളേജില്‍ ക്ലാസ്സുണ്ട്‌.അത് കഴിഞ്ഞു ഇസ്ലാമിയ കോളേജിന്റെ അടുത്തുനിന്നും ഒറ്റക്കണ്ടാതെക്ക് പടിപ്പിസ്ടുകളെയും വഹിച്ചുകൊണ്ട് ജീപ്പുകള്‍ ചീറിപ്പായും.മിക്കവാറും എല്ലാ ദിവസവും ഞാനും ഫായിസുമൊക്കെ വീട്ടില്‍നിന്നു ആര്‍ട്സ് കോളെജിലേക്ക് രാവിലെ തന്നെ പുറപ്പെടുകയും അപൂര്‍വ്വം ദിവസങ്ങളില്‍ കോളേജില്‍ എത്തിപെടാരുമുണ്ട്.അത്തരത്തിലൊരു ദിവസമാണ് സംഭവം.ബയോളോജി ക്ലാസ്സില്‍ ഗംഭീര ക്ലസ്സുനടക്കുകയാണ്.മാഷ്‌ ഞങ്ങളെയൊക്കെ ഡോക്ടര്‍ അക്കിയിട്ടേ അടങ്ങൂ എന്ന മട്ടില്‍ ക്ലാസ്സെടുക്കുന്നു.ഞങ്ങളൊക്കെ അപ്പുറത്തെ ബെഞ്ചിലെ ആരുടെയൊക്കെയോ ഡോട്ടെര്മാരെയും ഫോക്കസ് ചെയ്തിരിക്കുകയാണ്.(അത് കൊണ്ടാണല്ലോ ഞാനും ഫായിസുമൊക്കെ പഠിച്ചു ഈ നിലയില്‍ എത്തിയത്).പെട്ടന്നാണ് മാഷിന്റെ ചോദ്യം "ഫയസ്‌ ഈ ബോര്‍ഡില്‍ കാണുന്ന ജീവിയുടെ പെരുപറയൂ".ഫായിസ് ബോര്‍ഡിലേക്ക് ഭയങ്കരമായി നോക്കി.ഒന്ന് പരുങ്ങി.എന്നിട്ട് ഉത്തരം പറഞ്ഞു "അത് പാമ്പെല്ലേ മാഷെ ".ഫായിസിന്റെ മരുപെടി കേട്ട മാഷ് താന്‍ ബോര്‍ഡില്‍ വരച്ച മണ്ണിരയുടെ രൂപത്തിലെക്കും ഫായിസിന്റെ മുഖത്തേക്കും നോക്കി.എന്തായിരുന്നു അപ്പോള്‍ മാഷുടെ മുഖഭാവമെന്നു ഞാന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ.

No comments:

Post a Comment